ഗു​ർ​മീ​തി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ൾ’ ഹ​ണി​പ്രീ​തി​നെ പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​ക്കും
Sunday, September 24, 2017 3:37 AM IST
ച​ണ്ഡീ​ഗ​ഡ്: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട ദേ​ര സ​ച്ച സൗ​ദ നേ​താ​വ് ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഹ​ണി​പ്രീ​ത് സിം​ഗി​നെ പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഹ​രി​യാ​ന പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു. കൂ​ടാ​തെ, ഹ​ണി​പ്രീ​ത്, ദേ​ര ന​ട​ത്തി​പ്പു ചു​മ​ത​ല​യി​ലു​ള്ള ആ​ദി​ത്യ ഇ​ൻ​സാ​ൻ, പ​വ​ൻ ഇ​ൻ​സാ​ൻ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും ശ്ര​മം തു​ട​ങ്ങി. ഇ​വ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഹ​ണി​പ്രീ​തി​നെ​തി​രേ ഹ​രി​യാ​ന പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​ഞ്ച്കു​ള​യി​ലെ സെ​ക്ട​ർ 5 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഹ​ണീ​പ്രീ​തി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ ഹ​ണി​പ്രീ​തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ​ഞ്ച്കു​ള പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ.​എ​സ്.​ചൗ​ള അ​റി​യി​ച്ചു. ദേ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ദി​ത്യ ഇ​ൻ​സാ​ൻ, സു​രീ​ന്ദ​ർ ദി​മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്്തി​ട്ടു​ണ്ട്.

ഹ​ണി​പ്രീ​തി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ ഹ​രി​യാ​ന പോ​ലീ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​വ​ർ​ക്കെ​തി​രേ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി ഗു​ർ​മീ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്. നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലെ ക​പി​ല​വ​സ്തു, മൊ​ഹാ​ന, ഷോ​ഹ്ര​ത്ഗ​ഡ്, ദേ​ബ​റു​വ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹ​ണി​പ്രീ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചു. നേ​പ്പാ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ഹാ​രാ​ജ്ഗ​ഞ്ച്, ല​ഖിം​പു​ർ, ബ​ഹ്റാ​യി​ച്ച് ജി​ല്ല​ക​ളി​ൽ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

വി​ധി​ക്കു​ശേ​ഷം കോ​ട​തി​ക്കു പു​റ​ത്തി​റ​ങ്ങി​യ ഗു​ർ​മീ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ധി എ​തി​രാ​യാ​ൽ കോ​ട​തി​യു​ടെ പു​റ​ത്തു​കാ​ത്തു നി​ൽ​ക്കു​ന്ന അ​നു​യാ​യി​ക​ൾ​ക്കു ക​ലാ​പം തു​ട​ങ്ങാ​ൻ ആ​ഹ്വാ​നം ന​ൽ​കു​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ചു​വ​ന്ന ബാ​ഗ് ഉ​യ​ർ​ത്തി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്‍റെ അം​ഗ​ര​ക്ഷ​ക​രു​ടെ സ​ഹാ​യ​ത്താ​ൽ മ​റ്റൊ​രു കാ​റി​ൽ ക​യ​റി ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ, പോ​ലീ​സ് ഈ ​നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ഗു​ർ​മീ​തി​നു കോ​ട​തി 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. അ​നു​യാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് വി​ധി. ഗു​ർ​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ൽ 38 പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.