വി​വാ​ദ പു​സ്ത​കം: ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേ​റ്
Saturday, September 23, 2017 3:43 PM IST
ഹൈ​ദ​രാ​ബാ​ദ്: പ്ര​മു​ഖ ദ​ളി​ത് ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ഞ്ച ഐ​ല​യ്യ​യ്ക്കു നേ​രെ ചെ​രി​പ്പേ​റ്. വാ​റ​ങ്ക​ലി​ലെ പാ​ർ​ക്ക​ലി​ൽ ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഐ​ല​യ്യ​യ്ക്കു നേ​രെ ചി​ല​ർ ചെ​രി​പ്പെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഐ​ല​യ്യ അ​ഭ​യം തേ​ടി. അ​ക്ര​മി​ക​ൾ പി​രി​ച്ചു​പോ​യ​താ​യും ഐ​ല​യ്യ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു മ​ട​ങ്ങി​യ​താ​യും പാ​ർ​ക്ക​ൽ പോ​ലീ​സ് അ​റി​യി​ച്ചു.

ഐ​ല​യ്യ​യു​ടെ പു​സ്ത​കം സ​മാ​ജി​ക സ്മ​ഗ്ല​ർ​ലു കൊ​മ​ടൊ​ളു (വൈ​ശ്യാ​സ് ആ​ർ സോ​ഷ്യ​ൽ സ്മ​ഗ്ലേ​ഴ്സ്) സൃ​ഷ്ടി​ച്ച വി​വാ​ദ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നു ക​രു​തു​ന്നു. പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ര്യ വൈ​ശ്യ മ​ഹാ​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഐ​ല​യ്യ ഇ​തി​നു ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നു നേ​ർ​ക്കു വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്നു.

നാ​വ​രി​യു​മെ​ന്ന് അ​ജ്ഞാ​ത​ർ ഫോ​ണ്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കാ​ട്ടി ഐ​ല​യ്യ ഹൈ​ദ​രാ​ബാ​ദ് ഒ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല പോ​ലീ​സി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പു​സ്ത​ക​ത്തി​ന്‍റെ പേ​രി​ന്‍റെ പേ​രി​ലും, ഉ​ള​ള​ട​ക്ക​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളു​ടെ പേ​രി​ലും ആ​ര്യ വൈ​ശ്യ മ​ഹാ​സ​ഭ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും സം​ഘ​ട​ന​യു​ടെ ത​ല​വ​ൻ കെ.​രാ​മ​കൃ​ഷ്ണ ത​ന്‍റെ എ​ഴു​ത്തു​ക​ളെ ചാ​ന​ൽ ച​ർ​ച്ച​യി​ൽ അ​പ​ല​പി​ച്ച​താ​യും അ​ദ്ദേ​ഹം പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഐ​ല​യ്യ​യെ പൊ​തു​സ്ഥ​ല​ത്തു പ​ര​സ്യ​മാ​യി തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി എം​പി​യും മു​ൻ മ​ന്ത്രി​യു​മാ​യ ടി.​ജി.​വെ​ങ്കി​ടേ​ഷ് രം​ഗ​ത്തെ​ത്തി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.