അ​യ്യാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ളുമായി കോ​ട്ട​യ​ത്ത് തൊ​ഴി​ൽ​മേ​ള
Saturday, September 23, 2017 11:15 AM IST
കോ​ട്ട​യം: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യ​ത്ത് തൊ​ഴി​ൽ​മേ​ള ന​ട​ത്തും. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ഒ​ക്്ടോ​ബ​ർ 22നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണു മേ​ള. തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​നാ​ണു മേ​ള.

ദേ​ശീ​യ തൊ​ഴി​ൽ സേ​വ​ന​കേ​ന്ദ്ര​വും കൊ​ച്ചി സൊ​സൈ​റ്റി ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഗ്രോ​ത്ത് ഓ​ഫ് ദി ​നേ​ഷ​ൻ (എ​സ്ഐ​ജി​എ​ൻ), കേ​ര​ള ചേ​ന്പ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി (കെ​സി​സി​ഐ) എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണു മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മ​ൾ​ട്ടി നാ​ഷണ​ൽ ക​ന്പ​നി​ക​ൾ മു​ത​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​ന്പ​തി​ൽ​പ്പ​രം ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കും. അ​യ്യാ​യി​രം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ മേ​ള​യി​ൽ​നി​ന്നു ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ത​ത് സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ള​യി​ൽ വി​ശ​ദീ​ക​രി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ തൊ​ഴി​ൽ​ദാ​യ​ക​രോ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല.

25,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. പി​ന്നീ​ട് വ​രു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യിwww.ncs.gov.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ജോ​ബ് സീ​ക്ക​റാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2332113, 8304009409.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ബ് റീ​ജ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ജി. രാ​മ​ച​ന്ദ്ര​ൻ, സൊ​സൈ​റ്റി ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഗ്രോ​ത്ത് ഓ​ഫ് ദി ​നേ​ഷ​ൻ പ്ര​തി​നി​ധി രൂ​പേ​ഷ് ആ​ർ. മേ​നോ​ൻ, കെ​സി​സി​ഐ പ്ര​തി​നി​ധി അ​ഖി​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ർ​ക്കെ​ല്ലാം പ​ങ്കെ​ടു​ക്കാം ?

അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വ​യ​സ്, തൊ​ഴി​ൽ പ​രി​ച​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും നാ​ല് സെ​റ്റ് ബ​യോ​ഡാ​റ്റ​യും ക​രു​ത​ണം.

രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ മേ​ള ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി എ​ന്നി​വ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കും.
ക​ന്പ​നി​ക​ളു​ടെ കൗ​ണ്ട​റു​ക​ളി​ലെ​ത്തി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നാ​ല് ക​ന്പ​നി​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂ​വി​നു പ​ങ്കെ​ടു​ക്കാം.

പ​ങ്കെ​ടു​ക്കു​ന്ന പ്ര​ധാ​ന ക​ന്പ​നി​ക​ൾ

യൂ​റേ​ക്കാ ഫോ​ബ്സ്, ലാ​ർ​സ​ൻ ആ​ൻ​ഡ് ട്യൂ​ബ്രോ, മാ​ഴ്സ് ഇ​ന്‍റ​ല​ക്ച്വ​ൽ സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, മ​ല​ബാ​ർ ഗ്രൂ​പ്പ്, ഐ​ക്യ ഗ്ലോ​ബ​ൽ സൊ​ല്യൂ​ഷ​ൻ​സ്, പി​ള്ളാ​സ് കോ​ർ​പ​റേ​റ്റ് പ​നാ​ഷ്യ, പോ​പ്പു​ല​ർ മോ​ട്ടോ​ർ കോ​ർ​പ​റേ​ഷ​ൻ, റി​യ​ൽ, സെ​റോ​ഫൈ​റ്റ്, ഒ​എം​ആ​ർ ഗ്രൂ​പ്പ്, എ​സി​എം​ഇ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ, ഫോ​ർ​ച്യൂ​ണ്‍, എ​ക്സൈ​സ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ്, ലീ​ഡ്സ്, താ​ജ് ഹോ​ട്ട​ൽ​സ്, സ്റ്റാ​ർ ഹെ​ൽ​ത്ത് ആ​ൻ​ഡ് അ​ലൈ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ലി​മി​റ്റ​ഡ്, ഗ്ലോ​ബോ​ണ്‍ ഫി​നാ​ൻ​സ്, റെ​ഡ്സ​ണ്‍ സോ​ഫ്റ്റെ​ക്, സ​ദ​ർ​ലാ​ന്‍റ്, എ​ൻ​സൈ​ൻ, പ്ര​സാ​ദ് പ്രോ​ട്ടോ​ണ്‍​സ്, ബ്രി​റ്റ്കോ ആ​ൻ​ഡ് ബ്രി​ഡ്കോ, ഡീ​ൽ​സ്, പാ​ല​സ് ഹോ​ണ്ട, വോ​ക്സ്ബേ സൊ​ല്യൂ​ഷ​ൻ​സ്, ഇ​ന്ന​വേ​റ്റീ​വ് ട്രേ​ഡിം​ഗ് എ​ൽ​എ​ൽ​സി, എ​സ്എ​സ് ടെ​ക്നോ​വേ​ഷ​ൻ, ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ്സ്, സീ​കോ​യ് ടെ​ക്നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, പി​എ​ൻ​ബി മെ​റ്റ് ലൈ​ഫ്, എ​ൽ​ഐ​സി, ഇ​സാ​ഫ് ബാ​ങ്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.