ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് സു​ഷ​മ സ്വ​രാ​ജ്
Saturday, September 23, 2017 7:46 PM IST
ന്യൂയോർക്ക്: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പാ​ക്കി​സ്ഥാ​നെ ക​ട​ന്നാ​ക്ര​മി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ ക​യ​റ്റി​യ​യ​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യെ​ന്നും സു​ഷ​മ ആ​രോ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഭീ​ക​ര​വാ​ദ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വു​മാ​ണ് ലോ​കം നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി. എ​ന്നാ​ൽ മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ത്രു ഭീ​ക​ര​വാ​ദ​മാ​ണെ​ന്ന് നാം ​അം​ഗീ​ക​രി​ക്ക​ണം. പ്ര​കൃ​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഒ​രു​വി​ധ​ത്തി​ലു​ള്ള ന്യാ​യീ​ക​ര​ണ​വും സാ​ധ്യ​മ​ല്ലെ​ന്നും സു​ക്ഷ​മ പ​റ​ഞ്ഞു.

ഇ​ന്ത്യ ഗ​വേ​ഷ​ക​രെ​യും ഡോ​ക്ട​ർ​മാ​രെ​യും എ​ൻ​ജി​നീ​യ​ർ​മാ​രെ​യും ഉ​ണ്ടാ​ക്കു​മ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ജി​ഹാ​ദി​ക​ളെ സൃ​ഷ്ടി​ച്ചു. ഡോ​ക്ട​ർ​മാ​ർ ആ​ളു​ക​ളെ മ​ര​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്കു​ന്നു. ഭീ​ക​ര​ർ ആ​ളു​ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് വി​ടു​ന്നു-അവർ പറഞ്ഞു.

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​താ​ണ് ഇ​ന്ത്യ​ക്കും പാ​ക്കി​സ്ഥാ​നും. ഇ​ന്ത്യ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു, പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യെ ആ​ക്ര​മി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക​യും ചെ​യ്യു​ന്നു. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​ട്ടി​മ​റി​ച്ച​ത് പാ​ക്കി​സ്ഥാ​നാ​ണെ​ന്നും സു​ഷ​മ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.