ഹോ​ട്ട​ലു​ക​ളു​ടെ അ​ന​ധി​കൃ​ത നി​കു​തി പി​രി​വ്: ന​ട​പ​ടി തു​ട​ങ്ങി
Saturday, September 23, 2017 8:41 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ചി​ല ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ന​ട​ത്തു​ന്ന അ​ന​ധി​കൃ​ത നി​കു​തി പി​രി​വി​നെ​തി​രെ സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ച​ര​ക്കു സേ​വ​ന നി​കു​തി നി​യ​മ​പ്ര​കാ​രം 20 ല​ക്ഷ​ത്തി​ല്‍ അ​ധി​കം വാ​ര്‍​ഷി​ക വി​റ്റു​വ​ര​വു​ള്ള എ​ല്ലാ ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ര​ജി​സ്ട്രേ​ഷ​ന്‍ എ​ടു​ക്ക​ണം. ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​നു​ള്ള വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ത്ര​മെ നി​കു​തി പി​രി​വു ന​ട​ത്താ​ന്‍ അ​വ​കാ​ശ​മു​ള്ളു.

നി​ല​വി​ല്‍ നോ​ണ്‍ ഏ​സി വി​ഭാ​ഗ​ത്തി​ന് 12 ശ​ത​മാ​ന​വും ഏ​സി വി​ഭാ​ഗ​ത്തി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കും റ​സ്റ്റ​റ​ന്‍റു​ക​ള്‍​ക്കും 18 ശ​ത​മാ​ന​വു​മാ​ണ് നി​കു​തി. ഇ​തി​ല്‍ ത​ന്നെ കോ​മ്പോ​സി​ഷ​ന്‍ നി​കു​തി നി​ര്‍​ണ​യം തി​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ജി​എ​സ്ടി പി​രി​ക്കാ​ന്‍ പാ​ടി​ല്ല. എ​ന്നാ​ല്‍ ഇ​ത് മ​റ​ച്ചു​വ​ച്ച് ചി​ല ഹോ​ട്ട​ല്‍, റ​സ്റ്റ​റ​ന്‍റു​ക​ളും ഉ​ട​മ​ക​ള്‍ അ​ന​ധി​കൃ​ത നി​കു​തി പി​രി​വ് ന​ട​ത്തു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.