കെഎസ്ആർടിസിൽ വിദ്യാർഥികൾക്കു നൽകുന്ന കണ്‍സെഷൻ തുടരുമെന്ന് ധനമന്ത്രി
Saturday, September 23, 2017 4:14 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കു നൽകുന്ന കണ്‍സെഷൻ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാർഥികളുടെ കണ്‍സെഷനു കെഎസ്ആർടിസിക്കു നഷ്ടപരിഹാരം നൽകും. നഷ്ടപരിഹാരം വർഷം തോറും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയെ പ്രതിസന്ധിയിൽനിന്നു രക്ഷിക്കുന്നതിനായി 1,900 കോടി രൂപ നൽകും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പണം കെഎസ്ആർടിസിക്കു നൽകുമെന്ന് തോമസ് ഐസക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.