പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ൾ "ടെ​റ​റി​സ്ഥാ​ൻ'; യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ
Friday, September 22, 2017 11:04 AM IST
യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ്: പാ​ക്കി​സ്ഥാ​ൻ ഇ​പ്പോ​ൾ "ടെ​റ​റി​സ്ഥാ​ൻ' ആ​ണെ​ന്ന് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഇ​ന്ത്യ. ച​രി​ത്ര​പ​ര​മാ​യി നോ​ക്കി​യാ​ൽ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​ര്യാ​യ​മാ​യി പാ​ക്കി​സ്ഥാ​ൻ മാ​റി. ശു​ദ്ധ​മാ​യ ഭീ​ക​ര​ത​യാ​ണ് അ​വ​ർ ഉ​ത്പാ​ദി​ക്കു​ന്ന​ത്. ആ​ഗോ​ള തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ക​യ​റ്റു​മ​തി ചെ​യ്യു​ക​യു​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്നും യു​എ​ന്നി​ൽ സം​സാ​രി​ച്ച ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ഈ​നം ഗം​ഭീ​ർ വി​മ​ർ​ശി​ച്ചു.

മി​ന്ന​ൽ ആ​ക്ര​മ​ണം പോ​ലു​ള്ള പ​രി​മി​ത​യു​ദ്ധ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ തു​നി​ഞ്ഞാ​ൽ ഹ്ര​സ്വ​ദൂ​ര ആ​ണ​വാ​യു​ധ​ങ്ങ​ൾ​കൊ​ണ്ടു തി​രി​ച്ച​ടി​ക്കു​മെ​ന്ന പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹീ​ദ് ഖ​ക്ക​ൻ അ​ബ്ബാ​സി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഗം​ഭീ​ർ. യു​എ​ന്നി​ന്‍റെ ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ല​ഷ്ക​ർ ഭീ​ക​ര​ൻ ഹാ​ഫി​സ് മു​ഹ​മ്മ​ദ് സ​യി​ദ് രാ​ഷ്ട്രീ​യ ക​ക്ഷി​യു​ടെ നേ​താ​വാ​യി അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​വു​മാ​യു​ള്ള പാ​ക് ബ​ന്ധ​ത്തി​നു​ള്ള തെ​ളി​വാ​ണിത്. ആ​ഗോ​ള ഭീ​ക​ര​ർ​ക്ക് രാ​ഷ്ട്രീ​യ ഭാ​വി ന​ൽ​കി സൈ​നി​ക ന​ഗ​ര​ത്തി​ൽ സം​ര​ക്ഷി​ക്കു​ക​യാ​ണ് അ​യ​ൽ​രാ​ജ്യ​മെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി ഈ​നം ഗം​ഭീ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ജ​മ്മു കാ​ഷ്മീ​ർ പ്ര​ശ്നം ഉ​യ​ർ​ത്തി​ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ നോ​ക്കു​ന്ന​ത് പാ​ക്കി​സ്ഥാന്‍റെ ദീ​ർ​ഘ​കാ​ല​മാ​യി​ട്ടു​ള്ള ത​ന്ത്ര​മാ​ണെ​ന്നും ഇ​ന്ത്യ ആ​രോ​പി​ച്ചു. ഒ​സാ​മ ബി​ൻ ലാ​ദ​നു സം​ര​ക്ഷ​ണ​വും മു​ല്ല ഒ​മ​റി​നും അ​ഭ​യ​വും ന​ൽ​കി​യ അ​സാ​ധാ​ര​ണ നാ​ടാ​യ പാ​ക്കി​സ്ഥാ​ന് ഇ​ര​യായി സ്വയം ചിത്രീകരിക്കാനുള്ള ക​ഴി​വു​ണ്ട്. ദു​ഷി​പ്പി​ക്ക​ലും വ​ഞ്ച​ന​യും ച​തി​യും നി​റ​ഞ്ഞ പാ​ക്കി​സ്ഥാ​ന്‍റെ ഈ ത​ന്ത്ര​ത്തോ​ട് അ​യ​ൽ​ക്കാ​രെ​ല്ലാം വേ​ദ​ന​യോ​ടെ പ​രി​ചി​ത​രാ​യെ​ന്നും ഗം​ഭീ​ർ പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​നം എ​ല്ലാ​യ്പ്പോ​ഴും ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മാ​ന​സി​ലാ​ക്ക​ണം. അ​തി​ർ​ത്തി ക​ട​ന്നു​ള്ള തീ​വ്ര​വാ​ദ​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ പ്രാ​ദേ​ശി​ക സ​മ​ന്വ​യ​ത്തെ ക്ഷ​യി​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ന്ത്യ​ൻ പ്ര​തി​നി​ധി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ പ​രി​മി​ത​യു​ദ്ധ​സി​ദ്ധാ​ന്ത​ത്തെ ക​ണ​ക്കാ​ക്കി​യാ​ണ് അ​ണ്വാ​യു​ധ​ങ്ങ​ളും ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ക് ആ​ണ​വ​ശേ​ഖ​രം സി​വി​ലി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന്യൂ​ക്ലി​യ​ർ ക​മാ​ൻ​ഡ് അ​ഥോ​റി​റ്റി (എ​ൻ​സി​എ) ഭീ​ക​ര​രു​ടെ പി​ടി​യി​ലാ​കി​ല്ലെ​ന്നും അ​ബ്ബാ​സി അ​വ​കാ​ശ​പ്പെ​ട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.