ഗു​ണ്ട​ക​ൾ അ​ഴി​ക്കു​ള്ളി​ൽ: ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ 2161 പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 21, 2017 8:09 PM IST
തി​രു​വ​ന​ന്ത​പു​രം:​ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​വ​ർ​ക്കു​മെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഈ ​മാ​സം മൂ​ന്നു മു​ത​ൽ 16 വ​രെ 2161 പേ​ർ അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച്-561, കൊ​ച്ചി റേ​ഞ്ച്-977, തൃ​ശൂ​ർ റേ​ഞ്ച്- 387, ക​ണ്ണൂ​ർ റേ​ഞ്ച്- 236 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ പ്ര​കാ​രം 38 പേ​ർ അ​റ​സ്റ്റി​ലാ​യി. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 പേ​ർ അ​റ​സ്റ്റി​ലാ​യി. അ​ബ്കാ​രി ആ​ക്ട്, ല​ഹ​രി വ​സ്തു വി​പ​ണ​ന​വി​രു​ദ്ധ നി​യ​മം, ക​ള്ള​നോ​ട്ട്, അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം, എ​ക്സ്പ്ലോ​സീ​വ്സ് ആ​ക്ട് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1710 പേ​രും അ​റ​സ്റ്റി​ലാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.