നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​ട്ടി​പ്പ്; അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ള​നി​സ്വാ​മി
Thursday, September 21, 2017 4:42 PM IST
ചെ​ന്നൈ: നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​ട്ടി​പ്പി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി. ചെ​ന്നൈ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു പ​ള​നി​സ്വാ​മി കേ​ര​ള​ത്തി​ന് ഉ​റ​പ്പ് ന​ൽ​കി​യ​ത്.

ത​മി​ഴ്നാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നും ര​ണ്ടാ​യി​ര​ത്തോ​ളം കോ​ടി രൂ​പ പി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി. ചി​ട്ടി​ക്ക​മ്പ​നി ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലാ​ണെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​ണ് നി​ക്ഷേ​പ​ക​രി​ല്‍ അ​ധി​ക​വും.

സം​ഭ​വം ന​ട​ന്ന​ത് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലാ​യ​തി​നാ​ല്‍ കേ​ര​ള പോ​ലീ​സി​ന് പ​ര​മി​തി ഉ​ണ്ട്. അ​തി​നാ​ല്‍ ക​ന്യാ​കു​മാ​രി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​യു​ക്ത അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കേ​സി​ൽ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​യ​ര്‍​ന്ന പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​ദേ​ശി​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ല്‍​കു​മെ​ന്ന് പ​ള​നി​സ്വാ​മി ഉ​റ​പ്പു ന​ല്‍​കി.

കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ല്‍ ന​ദീ​ജ​ലം പ​ങ്കി​ടു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ളും കേ​ര​ള മു​ഖ്യ​മ​ന്ത്രി ഉ​ന്ന​യി​ച്ചു. പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ധാ​ര​ണ​യാ​യി. പി​ന്നീ​ട് ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​ത​ല​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.