ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ അ​ന്ത​ർ​വാ​ഹി​നി​യും മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി
Wednesday, September 20, 2017 7:00 PM IST
ബ്ര​സ​ൽ​സ്: ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്ത് ക​ട​ലി​ൽ മു​ങ്ങി​പ്പോ​യ ജ​ർ​മ​ൻ അ​ന്ത​ർ​വാ​ഹി​നി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ബെ​ൽ​ജി​യം ന​ഗ​ര​മാ​യ ഓ​സ്റ്റെ​ൻ​ഡ് തു​റ​മു​ഖ​ത്തി​ന​ടു​ത്ത് 100 അ​ടി ആ​ഴ​ത്തി​ലാ​ണ് ക​പ്പ​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് ബെ​ൽ​ജി​യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​പ്പ​ലി​നു​ള്ളി​ൽ 23 ജീ​വ​ന​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രി​ൽ 22 പേ​ർ ജീ​വ​ന​ക്കാ​രും ഒ​രാ​ൾ ക​മാ​ൻ​ഡ​റു​മാ​ണെ​ന്നാ​ണു സൂ​ച​ന. നി​ധി വേ​ട്ട​ക്കാ​രെ അ​ക​റ്റി​നി​ർ​ത്താ​ൻ ക​പ്പ​ൽ ക​ണ്ടെ​ത്തി​യ നി​ശ്ചി​ത സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ജ​ർ​മ​ൻ, ബെ​ൽ​ജി​യം അ​ധി​കൃ​ത​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ചു വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് മ​റൈ​ൻ ആ​ർ​ക്കി​യോ​ള​ജി വി​ദ​ഗ്ധ​ൻ തോ​മ​സ് ടെ​ർ​മോ​ട്ട് പ​റ​ഞ്ഞു.

ബെ​ൽ​ജി​യ​ൻ ക​ട​ലി​ൽ​നി​ന്നു 11-ാം ത​വ​ണ​യാ​ണ് ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മു​ങ്ങി​ക്ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ജ​ർ​മ​നി​ക്കു വി​ട്ടു​ന​ൽ​കാ​നാ​ണ് നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.