വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
Wednesday, September 20, 2017 4:39 PM IST
മും​ബൈ: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഫു​ട്ബോ​ൾ ക്ല​ബ്ബ് ഗോ​കു​ലം എ​ഫ്സി ഈ ​സീ​സ​ണ്‍ ഐ​ലീ​ഗി​ൽ ക​ളി​ക്കും. ക്ല​ബ്ബി​ന് ഐ​ലീ​ഗി​ലേ​ക്കു നേ​രി​ട്ടു പ്ര​വേ​ശ​നം ന​ൽ​കാ​നും ഗോ​കു​ല​ത്തി​ന്‍റെ ബി​ഡ് അം​ഗീ​ക​രി​ക്കാ​നും ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ(​എ​ഐ​എ​ഫ്എ​ഫ്) തീ​രു​മാ​നി​ച്ചു.

ഗോ​കു​ലം എ​ഫ്സി​യു​ടെ​യും ഓ​സോ​ണ്‍ എ​ഫ്സി​യു​ടെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് എ​ഐ​എ​ഫ്എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ശാ​ൽ ദാ​സ് അ​റി​യി​ച്ചു. നേ​ര​ത്തെ ഗോ​കു​ല​ത്തി​ന്‍റെ​യും മ​റ്റു ര​ണ്ടു ക്ല​ബു​ക​ളു​ടേ​യും ഐ​ലീ​ഗ് ബി​ഡ് നി​ര​സി​ച്ചി​രു​ന്നു. ര​ണ്ടാം ത​വ​ണ​യും ബി​ഡ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ഗോ​കു​ല​ത്തി​ന്‍റെ അ​വ​സ​രം ഉ​റ​ച്ച​ത്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു ക്ല​ബ് കേ​ര​ള​ത്തെ ഐ​ലീ​ഗി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. അ​വ​സാ​ന​മാ​യി വി​വാ കേ​ര​ള​യാ​ണ് ഐ ​ലീ​ഗി​ൽ ക​ളി​ച്ച കേ​ര​ള ക്ല​ബ്. ദേ​ശീ​യ ലീ​ഗി​ൽ കേ​ര​ള പോ​ലീ​സ്, എ​ഫ്സി കൊ​ച്ചി​ൻ, എ​സ്ബി​ടി എ​ന്നി​വ​രും മു​ന്പ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ന​വം​ബ​റി​ലാ​ണ് 2017-18 സീ​സ​ണ്‍ ഐ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ഐ​ലീ​ഗി​ൽ മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​മാ​കും ഗോ​കു​ല​ത്തി​ന്‍റെ ഹോം ​ഗ്രൗ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.