ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
Tuesday, September 19, 2017 9:03 PM IST
കാ​ബൂ​ൾ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​താ​യി സൂ​ച​ന. 9/11 വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ 16-ാം വാ​ർ​ഷി​കം ആ​ച​രി​ക്കു​ന്ന വേ​ള​യി​ൽ അ​ൽ​ക്വ​യ്ദ പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന​യു​ള്ള​ത്. ആ​ൽ​ബ​ത്തി​ൽ ജി​ഹാ​ദി​ന്‍റെ രാ​ജ​കു​മാ​ര​ൻ എ​ന്നാ​ണ് ഒ​സാ​മ​യു​ടെ മ​ക​ൻ ഹം​സ​യെ വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​പ്പോ​ൾ 28 വ​യ​സു​ള്ള ഹം​സ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ അ​ൽ​ക്വ​യ്ദ​യു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്ന​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ തീ​വ്ര​ത​യും ശ​ക്തി​യും ക്ഷ​യി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യം മു​ത​ലാ​ക്കി പി​ടി​ച്ചു​ക​യ​റാ​നാ​ണ് അ​ൽ​ക്വ​യ്ദ​യു​ടെ ശ്ര​മം. അ​ൽ​ക്വ​യ്ദ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് മ​റ്റു ഭീ​ക​ര​സം​ഘ​ട​ന​ക​ളെ​യും എ​ത്തി​ക്കാ​നും ഹം​സ ശ്ര​മി​ക്കു​ന്നു.

ലാ​ദ​ന്‍റെ 20 മ​ക്ക​ളി​ൽ പ​തി​ന​ഞ്ചാ​മ​നാ​ണ് ഹം​സ. ലാ​ദ​ന്‍റെ മൂ​ന്നാ​മ​ത്തെ ഭാ​ര്യ​യി​ലാ​ണ് ഹം​സ ജ​നി​ച്ച​ത്. 2011 മേ​യ് ര​ണ്ടി​ന് പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ൽ​വ​ച്ചാ​ണ് ലാ​ദ​നെ യു​എ​സ് നേ​വി സീ​ൽ അം​ഗ​ങ്ങ​ൾ വ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.