"​ലോ​ക​ത്തി​നു ര​ക്ഷ​ക​നാ​യ മ​നു​ഷ്യ​ൻ’ റ​ഷ്യ​യി​ൽ അ​ന്ത​രി​ച്ചു
Tuesday, September 19, 2017 6:53 AM IST
മോ​സ്കോ: ലോ​ക​ത്തെ ആ​ണ​വ​യു​ദ്ധ​ത്തി​ൽ​നി​ന്നു ര​ക്ഷി​ച്ച സോ​വി​യ​റ്റ് സൈ​നി​ക ഓ​ഫീ​സ​ർ സ്റ്റാ​നി​സ്ലാ​വ് പെ​ട്രോ​വ് അ​ന്ത​രി​ച്ചു. 77-ാം വ​യ​സി​ൽ മോ​സ്കോ​യ്ക്ക​ടു​ത്ത ചെ​റു​ന​ഗ​ര​ത്തി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​ൻ ദി​മി​ത്രി അ​റി​യി​ച്ചു. മേ​യ് 19നാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​തെ​ങ്കി​ലും അ​ടു​ത്തി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സു​ഹൃ​ത്ത് ഇ​ത് സം​ബ​ന്ധി​ച്ചു ബ്ലോ​ഗി​ൽ എ​ഴു​തി​യ​പ്പോ​ഴാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ഇ​ക്കാ​ര്യ​മ​റി​യു​ന്ന​ത്. പെ​ട്രോ​വി​ന്‍റെ ധീ​ര​ത​യു​ടെ ക​ഥ പ​റ​യു​ന്ന "ദി മാ​ൻ ഹു ​സേ​വ്ഡ് ദ ​വേ​ൾ​ഡ്’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

1983 സെ​പ്റ്റം​ബ​ർ 26ന് ​ര​ഹ​സ്യ ക​മാ​ന്‍റ് സെ​ന്‍റ​റി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ പെ​ട്രോ​വ് ലോ​ക​ത്തെ ആ​ണ​വ യു​ദ്ധ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​ത്. പെ​ട്രോ​വ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സ​മ​യം അ​മേ​രി​ക്ക ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ സോ​വി​യ​റ്റ് യൂ​ണി​യ​നു​നേ​രെ വി​ക്ഷേ​പി​ച്ച​താ​യി റ​ഡാ​റി​ൽ തെ​ളി​ഞ്ഞു. ഈ ​സ​മ​യം തി​രി​ച്ച​ടി​ക്കു നി​ർ​ദേ​ശി​ക്കാ​തെ ഒ​രു ക​ന്പ്യൂ​ട്ട​ർ പി​ഴ​വാ​ണ് ഈ ​മു​ന്ന​റി​യി​പ്പെ​ന്ന തോ​ന്ന​ൽ അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി. കാ​ര​ണം യു​എ​സ് ഒ​രു മി​സൈ​ൽ വി​ക്ഷേ​പി​ച്ചാ​ൽ പി​ന്നാ​ലെ നി​ര​വ​ധി മി​സൈ​ലു​ക​ൾ ഒ​രു​ക്കി നി​ർ​ത്തു​മാ​യി​രു​ന്നു. ഇ​ത് റ​ഡാ​റി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ദ്ദേ​ഹം ഈ ​വി​വ​രം മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ച്ച​തു​മി​ല്ല.
അ​ര​മ​ണി​ക്കൂ​റി​ന​ടു​ത്തു സ​മ​യം കാ​ത്തി​രു​ന്നി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഇ​തോ​ടെ മു​ന്ന​റി​യി​പ്പ് ഒ​രു ക​ന്പ്യൂ​ട്ട​ർ പി​ഴ​വാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ചെ​ന്ന മു​ന്ന​റി​യി​പ്പു ല​ഭി​ച്ച​പ്പോ​ൾ പെ​ട്രോ​വ് മേ​ല​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ൽ തി​രി​ച്ച​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ട​ന​ടി ല​ഭി​ക്കു​ക​യും ലോ​കം ആ​ണ​വ യു​ദ്ധ​ത്തി​ലേ​ക്കു വ​ഴു​തി വീ​ഴു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. കാ​ര​ണം ശീ​ത​യു​ദ്ധം അ​തി​ന്‍റെ മൂ​ർ​ധ​ന്യ​ത്തി​ൽ​നി​ന്ന സ​മ​യ​ത്താ​യി​രു​ന്നു ഈ ​സം​ഭ​വം.
ഈ ​സം​ഭ​വം ലോ​ഗ്ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​നു പെ​ട്രോ​വി​നെ സോ​വി​യ​റ്റ് യൂ​ണി​യ​ൻ സൈ​നി​ക നേ​തൃ​ത്വം ശാ​സി​ച്ചു. പി​ന്നീ​ട് യൂ​റി വോ​ട്ടി​ന്‍റ്സേ​വ് എ​ന്ന മു​ൻ സൈ​നി​ക​ൻ ത​ന്‍റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് പെ​ട്രോ​വി​ന്‍റെ ധീ​ര​ത ലോ​ക​മ​റി​യു​ന്ന​ത്. 2006ൽ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ "ആ​ണ​വ​യു​ദ്ധം ഒ​ഴി​വാ​ക്കി​യ മ​നു​ഷ്യ​ൻ’ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.