ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് ശിവസേന
Thursday, September 14, 2017 8:23 AM IST
അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ വിമർശിച്ച് ശിവസേന. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ അനാവശ്യമാണ്. മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പ്രതിസന്ധിയിലാണെന്നും ഇവിടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുന്നില്ലെന്നും ശിവസേന ആരോപിച്ചു.

വിദർഭ, മറാത്ത്‌വാഡ, കൊങ്കണ്‍ റെയിൽ പദ്ധതികൾക്കാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പദ്ധതികളെ അവഗണിക്കുകയായിരുന്നു. തൊഴിലില്ലായ്മ ഇല്ലാതാക്കാൻ പദ്ധതിക്ക് കഴിയില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.
RELATED NEWS