ഇ​ഷ്ട​സ്ഥ​ല​ത്തി​റ​ങ്ങാ​ൻ യു​വാ​വി​ന്‍റെ അ​ഭ്യാ​സം; പേ​ടി​ച്ച് വി​റു​ങ്ങ​ലി​ച്ച് ബ​സ് യാ​ത്ര​ക്കാ​ർ
Thursday, September 14, 2017 7:02 AM IST
കോ​ട്ട​യം: ക​ണ്ട​ക്ട​റോ​ട് വ​ഴ​ക്കി​ട്ട് കെ​എ​സ്ആ​ർ​ടിസി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ​നി​ന്നും ഓ​ട്ട​ത്തി​നി​ടെ യു​വാ​വ് ചാ​ടി​യി​റ​ങ്ങി. അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞ ബ​സി​ൽ യു​വാ​വ് ന​ട​ത്തി​യ സാ​ഹ​സി​ക​ത ബ​സ് ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ഉ​ൾ​പ്പെ​ടെ ഭീ​തി​യി​ലാ​ഴ്ത്തി. തി​രു​വ​ന​ന്ത​പു​രം-​കോ​ട്ട​യം കെ​എ​സ്ആ​ർ​ടിസി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ ച​ങ്ങ​നാ​ശേ​രി തു​രു​ത്തി​യി​ലാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ല്ല​യി​ൽ​നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്ക് ടി​ക്ക​റ്റെ​ടു​ത്ത ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ തു​രു​ത്തി​യി​ൽ ഇ​റ​ങ്ങാ​ൻ ന​ട​ത്തി​യ അ​ഭ്യാ​സ​മാ​ണ് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യ​ത്. ച​ങ്ങ​നാ​ശേ​രി​ക്ക് 13 രൂ​പ ടി​ക്ക​റ്റെ​ടു​ത്ത യു​വാ​വ് സ്റ്റാ​ൻ​ഡി​ൽ ബ​സ് എ​ത്തി​യി​ട്ടും ഇ​റ​ങ്ങി​യി​ല്ല. തു​രു​ത്തി ഭാ​ഗ​ത്ത് ബ​സ് എ​ത്തി​യ​തോ​ടെ ഇ​റ​ങ്ങ​ണ​മെ​ന്ന് യു​വാ​വ് വ​നി​താ ക​ണ്ട​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സൂ​പ്പ​ർ ഫാ​സ്റ്റി​ന് ച​ങ്ങ​നാ​ശേ​രി ക​ഴി​ഞ്ഞാ​ൽ ചി​ങ്ങ​വ​ന​ത്തു മാ​ത്ര​മാ​ണ് സ്റ്റോ​പ്പ് ഉ​ള്ള​തെ​ന്ന് ക​ണ്ട​ക്ട​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ക​ണ്ട​ക്ടറോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ത​നി​ക്ക് തു​രു​ത്തി​യി​ൽ‌ ഇ​റ​ങ്ങ​ണ​മെ​ന്ന് നി​ർ​ബ​ന്ധം പ​റ​ഞ്ഞു. ഇ​തോ​ടെ ച​ങ്ങ​നാ​ശേ​രി ടി​ക്ക​റ്റി​ൽ അ​ധി​ക​ദൂ​രം സ​ഞ്ച​രി​ച്ച യു​വാ​വി​ന് ക​ണ്ട​ക്ട​ർ 20 രൂ​പ ടി​ക്ക​റ്റ് ന​ൽ​കി. ത​ന്‍റെ പ​ക്ക​ൽ പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ യു​വാ​വ് ബ​സി​ന്‍റെ പി​ന്നി​ലെ വാ​തിലി​ലേ​ക്ക് ഓ​ടു​ക​യും ചെ​യ്തു. വാ​തി​ൽ തു​റ​ന്ന ഇ​യാ​ൾ ഇ​പ്പോ​ൾ ചാ​ടു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി. ബ​ഹ​ളം കേ​ട്ട് ഡ്രൈ​വ​ർ ബ​സ് വേ​ഗ​ത കു​റ​ച്ച​തോ​ടെ ഇ​യാ​ൾ ചാ​ടി ഇ​റ​ങ്ങു​ക​യും ചെ​യ്തു. അ​പ​ക​ര​മാ​യ വി​ധം വാ​തി​ൽ തു​റ​ന്നു​പി​ടി​ച്ച് മി​നി​റ്റു​ക​ളോ​ള​മാ​ണ് യു​വാ​വ് യാ​ത്ര​ക്കാ​രെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ​നി​ർ​ത്തി​യ​ത്.