ഗൗ​രി ല​ങ്കേ​ഷി​നേ​യും ക​ൽ​ബു​ർ​ഗി​യേ​യും കൊ​ന്ന​ത് ഒ​രേ​തോ​ക്ക് ഉ​പ​യോ​ഗി​ച്ച്
Thursday, September 14, 2017 5:36 AM IST
ബം​ഗ​ളൂ​രു: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധം ക​ന്ന​ട​പു​രോ​ഗ​മ​ന സ​ഹി​ത്യ​കാ​ര​ന്‍ എം. ​എം. ക​ല്‍​ബു​ര്‍​ഗി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. ഗൗ​രി ല​ങ്കേ​ഷി​നേ​യും ക​ൽ​ബു​ർ​ഗി​യേ​യും വ​ധി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്കും തി​ര​ക​ളും ഒ​രേ രീ​തി​യി​ലു​ള്ള​താ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ശേ​ഖ​രി​ച്ച ബു​ള്ള​റ്റി​ന്‍റെ​യും തി​ര​ക​ളു​ടേ​യും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യി​രി​ക്കു​ന്ന​ത്.

ര​ണ്ടു കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും 7.65 എം​എം നാ​ട​ൻ പി​സ്റ്റ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ഹൃ​ദ​യ​ത്തി​ലും ശ്വ​സ​കോ​ശ​ത്തി​ലും തു​ള​ച്ചു​ക​യ​റി​യ ബു​ള്ള​റ്റു​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ല​ഭി​ച്ച തി​ര​ക​ളി​ൽ​നി​ന്നു​ള്ള​വ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ൽ​ബു​ർ​ഗി​യു​ടേ​യും ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ഒ​രേ തോ​ക്കു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ഇ​രു​സം​ഭ​വ​ങ്ങ​ൾ‌​ക്കു പി​ന്നി​ലും ഒ​രേ സം​ഘ​മോ സം​ഘ​ട​ന​യോ ആ​ണെ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ഗൗ​രി ല​ങ്കേ​ഷ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. രാ​ത്രി എ​ട്ടി​ന് ജോ​ലി സ്ഥ​ല​ത്തു​നി​ന്നും തി​രി​ച്ച് താ​മ​സ​സ്ഥ​ല​ത്തെ​ത്തി​യ ഗൗ​രി കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഗെ​യ്റ്റ് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​യേ​റ്റ​ത്. 2015 ഓ​ഗ​സ്റ്റ് 30 ന് ​ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ൽ സ്വ​ന്തം വീ​ടി​നു മു​ന്നി​ൽ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റാ​ണ് എ​ഴു​പ​ത്തേ​ഴു​കാ​ര​നാ​യ പ്ര​ഫ. എം.​എം. ക​ൽ​ബു​ർ​ഗി കൊ​ല്ല​പ്പെ​ട്ട​ത്. രാ​വി​ലെ 8.40 ന് ​കോ​ളിം​ഗ് ബെ​ൽ ശ​ബ്ദം​കേ​ട്ട് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​വ​ന്ന ക​ൽ​ബു​ർ​ഗി​യെ അ​ക്ര​മി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​യ ഗോ​വി​ന്ദ് പ​ന്‍​സാ​രെ, ന​രേ​ന്ദ്ര ധ​ബോ​ല്‍​ക്ക​ര്‍ എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ട​ത് ഗൗ​രി ല​ങ്കേ​ഷ്, ക​ൽ​ബു​ർ​ഗി വ​ധ​ത്തി​നു സ​മാ​ന​മാ​ണ്. ധ​ബോ​ല്‍​ക്ക​ര്‍ 2013 ഓ​ഗ​സ്റ്റി​ലും പ​ന്‍​സാ​രെ 2015 ഫെ​ബ്രു​വ​രി​യി​ലു​മാ​ണ് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ഇ​വ​രെ​യെ​ല്ലാം വെ​ടി​വ​ച്ച​ത്. വ​ധി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം സം​ഘ​പ​രി​വാ​ര്‍ വി​മ​ര്‍​ശ​ക​രാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. തീ​വ്ര​ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ​നി​ന്ന് ഇ​വ​ർ​ക്കു ഭീ​ഷ​ണി​യു​മു​ണ്ടാ​യി​രു​ന്നു. ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളി​ലും ക​ൽ​ബു​ർ​ഗി​യു​ടെ വ​ധ​ത്തി​നു ഉ​പ​യോ​ഗി​ച്ച​ത​രം തോ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്ന് സി​ബി​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.
RELATED NEWS