ഡെ​സ്‌​ക്കി​ലെ​ഴു​തി​യ​തി​ന് അ​ധ്യാ​പ​ക​രു​ടെ ക്രൂ​ര​മ​ർ​ദ​നം; വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു
Thursday, September 14, 2017 3:52 AM IST
ഹൈ​ദ​രാ​ബാ​ദ്: ഡെ​സ്‌​കി​ൽ കു​ത്തി​ക്കുറിച്ചെ​ന്നാ​രോ​പി​ച്ച് അ​ധ്യാ​പ​ക​ർ മ​ർ​ദി​ച്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ഞ്ചു നി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ഴ്ച​യി​ൽ ഇ​രു​കാ​ലു​ക​ളും ഒ​ടി​ഞ്ഞ കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ​ൽ​ക്കൂ​ന​യു​ടെ മു​ക​ളി​ൽ വീ​ണ​താ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്.

ഡെ​സ്കി​ൽ കു​ത്തി​വ​ര​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും കു​ട്ടി​യെ മു​റി​യി​ൽ‌ പൂ​ട്ടി​യി​ട്ട് അ​ധ്യാ​പ​ക​ർ മു​ള​വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് സ്കൂ​ളി​ൽ​നി​ന്നും വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി വി​ട്ട​യ​ക്കു​ക​യാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കു​ട്ടി​യെ അ​റി​യി​ച്ചു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ര​ക്ഷി​താ​ക്ക​ളെ വി​വ​രം ധ​രി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ത്താം ക്ലാ​സി​ൽ 87 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ജ​യി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ് അ​ധ്യാ​പ​ക​രു​ടെ പീ​ഡ​നം​മൂ​ലം ആ​ശു​പ​ത്രി​കി​ട​ക്ക​യി​ലാ​യ​ത്.

അ​ധ്യാ​പ​ക​ർ‌ നി​സാ​ര​പ്ര​ശ്ന​ങ്ങ​ളി​ൽ​പോ​ലും ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് സ്കൂ​ളി​ല മ​റ്റു വി​ദ്യാ​ർ​ഥി​ക​ളും പ​റ​യു​ന്നു. താ​മ​സി​ച്ച് എ​ത്തി​യാ​ലും ക്ലാ​സി​ൽ സം​സാ​രി​ച്ചാ​ലും മാ​ർ​ക്ക് കു​റ​വാ​യാ​ലും ഫീ​സ് അ​ട​യ്ക്കാ​ൻ താ​മ​സി​ച്ചാ​ലും അ​ധ്യാ​പ​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. പ​രാ​തി​പ​റ​യാ​ൻ ശ്ര​മി​ച്ചാ​ൽ ഇ​വ​രെ ല​ക്ഷ്യ​മി​ട്ട് പി​ന്നീ​ട് ക്രൂ​ര​പീ​ഡ​ന​മാ​യി​രി​ക്കും ന​ട​ക്കു​ക.