ആരോഗ്യമന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് ചെന്നിത്തല
Monday, August 21, 2017 3:01 AM IST
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗത്തിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മാനിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബാലാവകാശ കമ്മീഷനിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കുത്തിനിറയ്ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ഇതിനെതിരേ ഹൈക്കോടതി നടത്തിയ ഇടപെടൽ ഗൗരവമേറിയതാണ്. സ്വാശ്രയ പ്രവേശ വിഷയത്തിലും സർക്കാർ പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.