ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
Monday, August 21, 2017 2:40 AM IST
തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ അംഗ നിയമനത്തിലെ ഹൈക്കോടതി വിമർശനത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ രംഗത്ത്. ഇക്കാര്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലാകും. സമയം നീട്ടിയത് കൂടുതൽ ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ വേണ്ടിയാണ്. സ്വകാര്യ ലാഭത്തിനും താൽപ്പര്യത്തിനും വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ഷാഫി പറന്പിൽ, റോജി എം. ജോണ്‍, ടി.വി. ഇബ്രാഹിം, വി.പി. സജീന്ദ്രൻ, എം. ഷംസുദ്ദീൻ എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.