മെഡിക്കൽ കോളജ് അഴിമതി: കുമ്മനം വിജിലൻസിൽ മൊഴി നൽകി
Monday, August 21, 2017 9:55 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് അഴിമതിക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വിജിലൻസിൽ മൊഴി നൽകി. തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് പറഞ്ഞെന്ന് കുമ്മനം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കൽ കോഴയുമായി പാർട്ടിക്ക് യാതോരു ബന്ധവുമില്ല. പ്രചരിക്കുന്ന ഫോട്ടോസ്റ്റാറ്റ് കോപ്പികളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനുമില്ല. പാർട്ടി കണ്‍വീനറായിരുന്ന ആര്‍.എസ്. വിനോദിനെ പുറത്താക്കിയത് വ്യക്തിപരമായി നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ്. വി.വി. രാജേഷിനെതിരേ നടപടിയെടുത്തത് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനെന്നും കുമ്മനം പറഞ്ഞു.
RELATED NEWS