കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു
Monday, August 21, 2017 9:42 AM IST
കണ്ണൂർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാദേശിക നേതാവിന്‍റെ വാഹനം അജ്ഞാതർ അടിച്ചു തകർത്തു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​ക്ര​മം. മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ബൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തി​പ്പാ​ലം സു​രേ​ന്ദ്ര​റോ​ഡി​ൽ പൂ​വു​ള്ള പ​റ​മ്പ​ത്ത് ഷി​മി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗു​ഡ്സ് ഓ​ട്ടോയ്ക്ക് ​നേ​രെ​യാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്.

ഷി​മി​ത്തി​ന്‍റെ വീ​ടി​ന് പി​റ​കി​ലെ ഇ​ട​വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു വാഹനം. അക്രമികൾ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​മെ​ണീ​റ്റ​പ്പോ​ൾ അ​ക്ര​മി​യാ​യ ഒ​രാ​ൾ ഓ​ടി പോ​കു​ന്ന​ത് ക​ണ്ട​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​

രാ​ഷ്ട്രീ​യ അ​ക്ര​മ​ത്തി​നെ​തി​രെ ഞായറാഴ്ച ചെ​ണ്ട​യാ​ട് ന​ട​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് യൂ​ത്ത് മാ​ർ​ച്ചി​ൽ കൂ​രാ​റ​യി​ൽ നി​ന്നും ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച​ത് ഷി​മി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.​അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ സിപിഎ​മ്മാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​ത്ത്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ര​ജ​നീ​ഷ് ക​ക്കോ​ത്ത് ആരോപിച്ചു.
RELATED NEWS