വിനായകന്‍റെ മരണം: പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
Monday, August 21, 2017 9:30 AM IST
തൃശൂർ: പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. പാവറട്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ ശ്രീജിത്ത്, സാജൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയത്.

കഴിഞ്ഞ മാസമാണ് ഏങ്ങണ്ടിയൂർ സ്വദേശി വിനായക് (19) ആണ് പോലീസ് കസ്റ്റഡിയിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കിയത്. പോലീസ് മർദനം മൂലമാണ് വിനായകൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
RELATED NEWS