ദിലീപിന്‍റെ ജാമ്യവിധി ചൊവ്വാഴ്ച
Monday, August 21, 2017 8:06 AM IST
കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ചൊവ്വാഴ്ച വീണ്ടു ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ കോ​ട​തി പ്രോസിക്യൂഷനോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പതിനേഴാം തീയതി ​ഇ​വ സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും കൂ​ടു​ത​ൽ സ​മ​യം പ്രോ​സി​ക്യൂ​ഷ​ൻ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

ചൊവ്വാഴ്ച പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ​യു​ള്ള എ​ല്ലാ തെ​ളി​വു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​വ​രം. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ൽ താ​ര​ത്തി​ന്‍റെ പ​ങ്കു വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ ത​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്.

ദി​ലീ​പും കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യും ത​മ്മി​ൽ ക​ണ്ട​തി​ന്‍റെ തെ​ളി​വാ​യി ഇ​വ​ർ ഒ​രേ സ്ഥ​ല​ത്തു​ള്ള​തി​ന്‍റെ ശാ​സ്ത്രീ​യ തെ​ളി​വാ​യ ട​വ​ർ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ, ചി​ല സാ​ക്ഷി മൊ​ഴി​ക​ളും ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന രീ​തി​യി​ൽ പോ​ലീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. താ​ര​ത്തി​നെ​തി​രേ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ദീപികയോട് പ്രതികരിച്ചു.

പോലീസ് മേധാവിക്കും സി​നി​മ മേ​ഖ​ല​യി​ലെ​യും ചി​ല ഉ​ന്ന​ത​ർ​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ൽ ര​ണ്ടാം ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​യെ താ​ൻ ഒ​രി​ക്ക​ൽ പോ​ലും ക​ണ്ടി​ട്ടി​ല്ലെ​ന്നും ദി​ലീ​പ് വാ​ദി​ക്കു​ന്നു. രാ​ഷ്ട്രീ​യ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും ഏ​റെ സ്വാ​ധീ​​ന​മു​ള്ള ചി​ല​ർ ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും ദി​ലീ​പ് ആ​രോ​പി​ക്കു​ന്നുണ്ട്.
RELATED NEWS