ഛത്തീസ്ഗഡിൽ പശുകൾ ചത്തുവീണ സംഭവം: മന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്
Sunday, August 20, 2017 9:30 PM IST
റായ്പുർ: ഛത്തീസ്ഗഡിലെ റാജ്പുരിൽ പശുകൾ ചത്തുവീണ സംഭവത്തിൽ മന്ത്രി ബ്രിജ്മോഹൻ അഗർവാൾ രാജിവയ്ക്കണെന്നു കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർട്ടിക്കു വീഴ്ച സംഭവിച്ചു. പശുക്കളെയും നായ്ക്കളേയും കടത്തിയെന്ന് ആരോപിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംസ്ഥാനത്താണ് ഈ സംഭവം ഉണ്ടായതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വളർത്തു മൃഗങ്ങൾക്കു തീറ്റ വാങ്ങുന്നതിനായുള്ള ഫണ്ട് വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് ഹരീഷ് വർമയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.