കൈയേറ്റം തെളിയിച്ചാൽ സ്വത്തു മുഴുവൻ എഴുതിത്തരാമെന്ന് തോമസ് ചാണ്ടി
Monday, August 21, 2017 7:59 AM IST
തിരുവനന്തപുരം: തനിക്കെതിരായ കായൽ കൈയേറ്റം തെളിയിച്ചാൽ സ്വത്തു മുഴുവൻ എഴുതി തരാമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎയ്ക്ക് മറുപടിയുമായി തോമസ് ചാണ്ടി. നിയമസഭയിൽ കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് നെല്ലിക്കുന്നിന്‍റെ പരാമർശത്തിനു മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്. കായൽ കൈയേറുന്ന തോമസ് ചാണ്ടിക്ക് കെഎസ്ആർടിസിയെ നന്നാക്കാൻ എപ്പോഴാണ് സമയമെന്നായിരുന്നു നെല്ലിക്കുന്നിന്‍റെ ചോദ്യം.
RELATED NEWS