ബോംബ് ഭീഷണി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ നിർദേശം
Monday, August 21, 2017 7:17 AM IST
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്നു ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ നിർദേശം. സ്റ്റേഷനിലെ ഒരു ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഇന്ന് പുലർച്ചെ 4.10നായിരുന്നു സന്ദേശം ലഭിച്ചത്. ഇതേതുടർന്നു ഡോഗ് സ്ക്വാഡും റെയിൽവേ പോലീസും ചേർന്ന് തെരച്ചിൽ ഉൗർജിതമാക്കി.

ഏതാനും ദിവസങ്ങൾക്കു മുൻപു ഡൽഹി ഹൈക്കോടതിക്കു നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേതുടർന്നു അഗ്നിശമനസേനയും ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
RELATED NEWS