യുഎസ് യുദ്ധക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് നാവികരെ കാണാതായി
Sunday, August 20, 2017 8:23 PM IST
സിംഗപ്പൂർ: സിംഗപ്പൂർ തീരത്ത് യുഎസ് യുദ്ധക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. സിംഗപ്പൂരിന്‍റെ കിഴക്കൻ തീരത്ത് ലൈബീരിയൻ ഓയിൽ ടാങ്കറുമായി യുഎസ്എസ് ജോണ്‍ മക്കൈൻ എന്ന യുദ്ധക്കപ്പലാണ് കൂട്ടിയിടിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. അപകടം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് യുഎസ് നാവികസേന വൃത്തങ്ങൾ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.