സ്പാ​നി​ഷ് ലീ​ഗ്: ബാ​ഴ്സ, റ​യ​ല്‍ ജ​യി​ച്ചു
Monday, August 21, 2017 5:11 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗ് ഫു​ട്ബോ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും ബാ​ഴ്സ​ലോ​ണ​യ്ക്കും വി​ജ​യം. എ​വേ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ 3-0നു ​ഡെ​പോ​ര്‍​ട്ടി​വോ​യെ കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ ബാ​ഴ്സ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ 2-0ന് ​റ‍​യ​ൽ ബാ​റ്റി​സി​നെ മ​റി​ക​ട​ന്നു.

ഗാ​ര​ത് ബെ​യ്‌​ൽ(20), കാ​സെ​മി​റോ(27), ടോ​ണി ക്രൂ​സ്(62) എ​ന്നി​വ​രാ​ണ് റ​യ​ലി​നെ ജ​യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​ത്. അ​ധി​ക സ​മ​യ​ത്ത് സെ​ര്‍​ജി​യോ റാ​മോ​സി​ന് ചു​വ​പ്പു കാ​ര്‍​ഡ് കി​ട്ടി​യെ​ങ്കി​ലും ഗോ​ൾ വ​ഴ​ങ്ങാ​തെ റ​യ​ൽ പി​ടി​ച്ചു​നി​ന്നു.

ബാ​ഴ്സ​യു​ടെ ത​ട്ട​കം ന്യൂ​കാ​മ്പി​ൽ ബാ​റ്റി​സി​ന് കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ല്ല. ടോ​സ്‌​ക​യു​ടെ സെ​ല്‍​ഫ് ഗോ​ളാ​ണ് ബാ​റ്റി​സി​ന് വി​ന​യാ​യ​ത്. പി​ന്നാ​ലെ 39-ാം മി​നി​റ്റി​ൽ സെ​ര്‍​ജി റോ​ബ​ര്‍​ട്ടോ കൂടി ഗോ​ള്‍ നേ​ടി​യ​തോ‌​ടെ ബാ​ഴ്‌​സ ജ​യം നു​ക​ര്‍​ന്നു.