അഞ്ചു മാസത്തിനിടെ ബ്രിട്ടീഷ് നാവികസേന പിടികൂടിയത് 51 കോടിയുടെ മയക്കുമരുന്ന്
Sunday, August 20, 2017 5:19 PM IST
ലണ്ടൻ: അഞ്ചു മാസത്തിനിടെ ബ്രിട്ടീഷ് നാവികസേന പിടികൂടിയത് 51 കോടിയുടെ മയക്കുമരുന്ന്. ഗൾഫ് പ്രവിശ്യയിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഇതിൽ കൂടുതലെന്നും റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ബ്രിട്ടന്‍റെയും അമേരിക്കയുടെയും ഫ്രാൻസിന്‍റെയും യുദ്ധക്കപ്പലുകൾ കടൽ മാർഗ്ഗമുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് യോജിച്ചു നീങ്ങാൻ തുടങ്ങിയത്.

ഈ നീക്കം ഫലം കണ്ടതിന്‍റെ ഉദാഹരണമാണ് ഇത്രയേറെ മയക്കുമരുന്ന് വേട്ട നടത്താനായതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി 1.75 ടൺ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് വിവരങ്ങൾ.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.