അഫ്ഗാനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ
Monday, August 21, 2017 2:30 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ രണ്ടാഴ്ചയ്ക്കിടെ 10 സാധരണക്കാർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ സെൻട്രൽ ലോഗർ പ്രവിശ്യയിലാണ് ഇവർ കൊല്ലപ്പെട്ടത്. ഈ കാലയളവിൽ ഇവിടെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയാണ് അഫ്ഗാനിൽ സംഘർഷമുണ്ടായത്.

അഫ്ഗാനിലെ സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സാധാരണക്കാർ കൊല്ലപ്പെടുന്നതിന് ഭീകരവാദികളും സുരക്ഷാസേനയും ഒരുപോലെ കുറ്റക്കാരാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
RELATED NEWS