ഹോ​പ് ഹി​ക്സ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ
Monday, August 21, 2017 12:13 AM IST
വാ​ഷിം​ഗ്ട​ൺ: മു​ൻ മോ​ഡ​ൽ ഹോ​പ് ഹി​ക്സി​നെ (28) യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു. മു​ൻ പി​ആ​ർ ഓ​ഫീ​സ​റായ ഹി​ക്സ് 2015ലാ​ണ് ​ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സം​ഘ​ത്തി​ൽ അം​ഗ​മാ​കു​ന്ന​ത്.

ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യി പ​ദ​വി വ​ഹി​ച്ചി​രു​ന്ന ആ​ന്‍റ​ണി സ്കാ​ര​മു​സി‌ പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഹി​ക്‌​സി​ന്‍റെ നി​യ​മ​നം. നി‌​ല​വി​ൽ വൈ​റ്റ് ഹൗ​സ് സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​ണ് സ്കാ​ര​മൂ​ചി.