ഇരട്ട സ്​ഫോടനം: ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ
Sunday, August 20, 2017 10:33 PM IST
ഡാ​ർ​ജിലി​ങ്​: ഡാർജിലിംഗിൽ ശ​നി​യാ​ഴ്​​ച രാ​ത്രി​യു​ണ്ടാ​യ ര​ണ്ട്​ ഗ്ര​നേ​ഡ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനേത്തുടർന്ന്​ ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച (ജിജെഎം) നേ​താ​വ്​ ബി​മ​ൽ ഗു​രു​ങ്ങി​നെ​തി​രെ യുഎപിഎ ചു​മ​ത്തി. ഗു​രു​ങ്ങി​​ന്‍റെ കൂ​ട്ടാ​ളി​ക​ൾ​ക്കെ​തി​രെ​യും യുഎപിഎ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത്​ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ക​ലിം​പോ​ങ്​ പോലീ​സ്​ സ്റ്റേ​ഷ​നി​ലും ഡാ​ർ​ജിലി​ങ്​ പ​ട്ട​ണ​ത്തി​ലു​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം സ്​​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ​ചെ​യ്​​തിരുന്നു.
RELATED NEWS