ച​ക്ര​ങ്ങ​ൾ ഉ​ര​ഞ്ഞ് പു​ക​യു​യ​ർ​ന്നു; ദു​ര​ന്തം പാ​ളം തെ​റ്റി​യ​ത് ത​ല​നാരിഴയ്ക്ക്
Sunday, August 20, 2017 5:28 AM IST
ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ത്ക​ൽ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു ട്രെ​യി​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാരിഴയ്ക്ക്. തു​ന്ദ​ല- ന്യൂ​ഡ​ൽ​ഹി മെ​മു​വാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ട​ത്. ആ​ക്സി​ൽ ത​ക​രാ​ർ മൂ​ലം ട്രെ​യി​ൻ ച​ക്ര​ങ്ങ​ൾ ക​റ​ങ്ങാ​തെ പാ​ള​ത്തി​ലൂ​ടെ നി​ര​ങ്ങി​നീ​ങ്ങി​യ​താ​ണ് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യ​ത്. ച​ക്ര​ങ്ങ​ൾ പാ​ള​ത്തി​ൽ ഉ​ര​ഞ്ഞ​തോ​ടെ പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യി​ക്കു​ക​യും ട്രെ​യി​ൻ നി​ർ​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.35 ന് ​ചാ​മ്രോ​ല സ്റ്റേ​ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തു​ന്ദ​ല ജം​ഗ്ഷ​നി​ൽ​നി​ന്നും ട്രെ​യി​ൻ നീ​ങ്ങി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ച​ക്രം ഉ​ര​യു​ന്ന ശ​ബ്ദം കേ​ട്ടു​തു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. അ​ൽ​പ​സ​മ​യ​ത്തി​നു ശേ​ഷം മോ​ട്ടോ​ർ കോ​ച്ചി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​തും ക​ണ്ടു. ഇ​തോ​ടെ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യാ​ത്ര​ക്കാ​ര​നാ​യ സ​ഞ്ജ​യ് ശു​ക്ല പ​റ​ഞ്ഞു. ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ ട്രെ​യി​ൻ ചാ​മ്രോ​ല സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു. അ​ഞ്ചു മ​ണി​ക്കൂ​റി​നു ശേ​ഷം ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് ട്രെ​യി​ൻ യാ​ത്ര തു​ട​ർ​ന്ന​ത്. സം​ഭ​വി​ച്ച​ത് വ​ലി​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണെ​ന്ന് റെ​യി​ൽ​വെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.