റെയിൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: ചെന്നിത്തല
Sunday, August 20, 2017 1:05 PM IST
തിരുവനന്തപുരം: റെയിൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടങ്ങൾ തുടർക്കഥയാകുന്പോൾ സർക്കാർ വെറും നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ക്രമാതീതമായ നിരക്ക് വർധനവാണുണ്ടായത്. റെയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകി മോദി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

RELATED NEWS