ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറി: ഹസൻ
Sunday, August 20, 2017 12:55 PM IST
തിരുവനന്തപുരം: ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റ ആരോപണത്തിൽ റവന്യൂ മന്ത്രിക്ക് എന്ത് നടപടി സ്വീകരിക്കാൻ സാധിക്കുമെന്നതിൽ ആശങ്കയുണ്ട്. സ്വാശ്രയ മെഡിക്കൽ പ്രശ്നം സർക്കാർ കുളമാക്കിയെന്നും ആരോഗ്യമന്ത്രിയെ പുറത്താക്കി വകുപ്പ് ഉടച്ചുവാർക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
RELATED NEWS