കൗമാരക്കാരി കൂട്ടമാനഭംഗത്തിന് ഇരയായി; പിതാവ് നെഞ്ചുപൊട്ടി മരിച്ചു
Sunday, August 20, 2017 2:19 AM IST
ലക്നോ: ഉത്തർപ്രദേശിലെ ബല്ലിയായിൽ 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേർന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പ്രാഥമിക ആവശ്യത്തിനായി പെണ്‍കുട്ടി വീടിനു പുറത്തു പോയസമയത്താണ് ഇരുവരും മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ ഇരുവരും രക്ഷപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.