അഞ്ച് വർഷത്തിനുള്ളിൽ 298 ഇന്ത്യക്കാർ പാക് പൗരത്വം നേടി: പാക് വിദേശകാര്യമന്ത്രി
Sunday, August 20, 2017 1:50 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 298 ഇന്ത്യക്കാർക്ക് പൗരത്വം നൽകിയതായി പാക് വിദേശകാര്യമന്ത്രി ചൗധരി നിസാർ അലി ഖാൻ. 2012 മുതൽ 2017 ഏപ്രിൽ വരെ 298 ഇന്ത്യൻ കുടിയേറ്റകാർക്കാണ് പൗരത്വം നൽകിയത്. 2012ൽ 48 പേർക്കും 2013ൽ 75, 2014ൽ 76 പേർക്കും പാക് പൗരത്വം നൽകിയിരുന്നു. ഈ വർഷം 15 ഇന്ത്യക്കാർക്കാണ് പാക് പൗരത്വം നൽകിയത്.

നിരവധി കൂടിയേറ്റക്കാരാണ് വർഷം തോറും രാജ്യത്തേക്ക് എത്തുന്നത്. പ്രധാനമായും ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ നിന്നുള്ളവരാണെന്നും ചൗധരി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.