നോട്ട് നിരോധനം കാഷ്മീരിലെ വിഘടനവാദികൾക്കു തിരിച്ചടി: ജയ്റ്റ്ലി
Sunday, August 20, 2017 11:37 AM IST
ന്യൂഡൽഹി: നോട്ട് നിരോധനവും എൻഐഎ റെയ്ഡും കാഷ്മീരിലെ വിഘടനവാദികൾക്കു തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. എൻഐഎ റെയ്ഡിലൂടെ ഇവരുടെ വിദേശ ഫണ്ടുകൾ പിടിച്ചെടുക്കാൻ സാധിച്ചു. ഇതുമൂലം വിഘടനവാദികളുടെ പ്രവർത്തനങ്ങളെ ക്ലേശകരമാക്കാനും സാധിച്ചുവെന്നു ജയ്റ്റ്ലി പറഞ്ഞു.

കാഷ്മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡുകളിൽ ലക്ഷകണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ലെ ഭീകരർക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ കേ​സി​ൽ വിഘടനവാദി നേതാക്കളെയും എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തിരുന്നു.
RELATED NEWS