യുഎസ് കൊമേഡിയൻ ഡിക്ക് ഗ്രിഗറി അന്തരിച്ചു
Sunday, August 20, 2017 11:12 AM IST
വാഷിംഗ്ടണ്‍: യുഎസ് കൊമേഡിയനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡിക്ക് ഗ്രിഗറി (84) അന്തരിച്ചു. വാഷിംഗ്ടണിലെ ആശുപത്രിയിൽവച്ചായിരുന്നു മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

1960 കളിലാണ് വർണ വിവേചനത്തിനെതിരായി അദ്ദേഹം ഹാസ്യം അവതരിപ്പിച്ച് രംഗത്തെത്തിയത്. അമേരിക്കയിൽ വെളുത്ത വർഗക്കാർക്ക് മുന്നിൽ സ്ഥിരമായി ഹാസ്യമവതരിപ്പിക്കുന്ന കറുത്ത വർഗക്കാരനായിരുന്നു ഗ്രിഗറി.