ഗോരഖ്പുർ ദുരന്തം: മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു
Sunday, August 13, 2017 1:16 AM IST
ഗോ​ര​ഖ്പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്പു​ർ ബാ​ബാ രാ​ഘ​വ് ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​ണ​വാ​യു കി​ട്ടാ​തെ​യ​ല്ല കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്നും മ​സ്തി​ഷ്ക ജ്വ​ര​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​പ്പം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യും ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. അ​തേ​സ​മ​യം, പ്രാ​ണ​വാ​യു ല​ഭി​ക്കാ​തെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 79 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് പേ​രാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്.

ഓ​ക്‌​സി​ജ​ന്‍ പ്ര​ശ്‌​നം കാ​ര​ണ​മ​ല്ല കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. മ​രി​ച്ച കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​വാ​ൻ കൂ​ടി അ​ധി​കൃ​ത​ർ ത​യാ​റാ​വു​ന്നി​ല്ല. കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ യാ​തൊ​രു ദു​രു​ഹ​ത​യും ഇ​ല്ലെ​ന്നും അ​തി​നാ​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

അതിനിടെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​തും പ്ര​തി​ഷേ​ധം വ​ർ​ധി​ക്കു​വാ​ൻ ഇ​ട​യാ​ക്കി. യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വെ​ക്ക​ണ​മെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഗോ​ര​ഖ്പു​രി​ൽ ക്രി​മി​നി​ൽ കു​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ‍​യ​ണ​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രിയും ആ​വ​ശ്യ​പ്പെ​ട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.