ഗോ​​​​​​​​​ര​​​​​​​​​ഖ്പുർ ദുരന്തം: എല്ലാം അറിയുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
Sunday, August 13, 2017 8:36 AM IST
ഗോരഖ്പുർ: ഗോരഖ്പുർ ദുരന്തമുഖത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയില്ലെന്ന വിമർശനങ്ങളെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ഗോരഖ്പൂരിലെ സംഭവങ്ങളും അവിടെ നിന്നുള്ള വിവരങ്ങളും അനുനിമിഷമെന്നപോലെ പ്രധാനമന്ത്രി അറിയുന്നുണ്ടെന്നാണ് ഓഫീസിന്‍റെ വിശദീകരണം.

ഗോരഖ്പുരിൽ നിന്നുള്ള വിവരങ്ങൾ അദ്ദേഹം ഉദ്യോഗസ്ഥരോട് ആരായുന്നുണ്ട്. ആരോഗ്യമന്ത്രി അനുപ്രിയ പട്ടേലുമായും കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും ഇവിടുത്തെ സ്ഥിഗതികൾ സംബന്ധിച്ച് മോദി ചർച്ച നടത്തിയിരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി അവർക്ക് നിർദേശവും നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് ട്വീറ്റ് ചെയ്തു.

മറ്റ് രാജ്യങ്ങളിലെ ചെറിയ അപകടങ്ങളെക്കുറിച്ച് പോലും ആശങ്കപ്പെടുന്ന പ്രധാനമന്ത്രി ഗോരഖ്പുറിലെ ദുരന്തത്തിൽ അനുശോചിച്ചില്ലെന്നും സംഭവസ്ഥലം സന്ദർശിച്ചില്ലെന്നും ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.