ടി​പി​എ​ല്ലി​ൽ വാ​തു​വ​യ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Sunday, August 13, 2017 4:38 AM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ വാ​തു​വ​യ്പ് വി​വാ​ദം. വാ​തു​വ​യ്പ് ന​ട​ന്നെ​ന്ന സം​ശ​യ​ത്തി​ൽ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​നോ​ദ് ശ​ർ​മ, വി​കാ​സ് ചൗ​ധ​രി, മു​കേ​ഷ് അ​ഗ​ർ​വാ​ൾ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​നാ​ലു കോ​ടി രൂ​പ​യു​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

2015 ഐ​പി​ല്ലി​നി​ടെ ഉ​ണ്ടാ​യ വാ​തു​വ​യ്പ് കേസുമായി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​കേ​ഷ് ശ​ർ​മ എ​ന്ന​യാ​ളു​ടെ സ​ഹോ​ദ​ര​നാ​ണ് വി​നോ​ദ് ശ​ർ​മ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 13 മൊ​ബൈ​ൽ ഫോ​ണു​ക​ളും ര​ണ്ടു ലാ​പ്ടോ​പു​ക​ളും മൂ​ന്നു എ​ൽ​സി​ഡി ടെ​ലി​വി​ഷ​നു​ക​ളും ഇ​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.