ഡൽഹിയിൽ വൈദ്യുതാഘാതമേറ്റ് ബോഡി ബിൽഡർ മരിച്ചു
Sunday, August 13, 2017 3:31 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കിരാരിയിൽ വൈദ്യുതാഘാതമേറ്റ് ബോഡി ബിൽഡർ മരിച്ചു. ലൂവ് കുമാർ സോണി എന്ന ഇരുപത്തിയേഴുകാരനാണ് മരിച്ചത്. പിതാവിനൊപ്പം ജുവലറി നടത്തുന്ന ലൂവ് കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്പോഴാണ് പരസ്യ ബോർഡിൽനിന്ന് വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാറ്റാ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് (ടിപിഡിഡിഎൽ) വലിച്ചിരുന്ന കന്പിയിൽനിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് ലൂവിന്‍റെ ബന്ധുക്കൾ ആരോപിച്ചു. ദേശീയതലത്തിൽ നിരവധി ബോഡി ബിൽഡിംഗ്ചാംന്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ലൂവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.