താ​ൾ​ച്ച​ർ നി​ല​യ​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ഇന്ന് രാത്രി വൈ​ദ്യു​തി നി​യ​ന്ത്ര​ണം
Saturday, August 12, 2017 8:33 AM IST
തി​രു​വ​ന​ന്ത​പു​രം: പു​റ​ത്തു നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി ല​ഭ്യ​ത​യി​ൽ കു​റ​വു വ​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് പ​ലേ​ട​ത്തും വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശനിയാഴ്ച രാ​ത്രി ഏ​ഴി​നും 10.30 നു​മി​ട​യി​ൽ 15 മി​നി​ട്ടു​നേ​ര​മാ​ണ് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ിരിക്കുന്നത്.

താ​ൾ​ച്ച​ർ- കോ​ളാ​ർ 400 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യു​ടെ കു​റ​വാ​ണു​ണ്ടാ​യി. ഇ​തു പ​രി​ഹ​രി​ക്കാ​നാ​യി കാ​യം​കു​ളം താ​പ​നി​ല​യ​വും ബ്ര​ഹ്മ​പു​രം, കോ​ഴി​ക്കോ​ട് നി​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​പ്പി​ച്ച് കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു. ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ന്നി​ല്ലെ​ങ്കി​ൽ ഞായറാഴ്ചയും വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.