പാ​ലം​വ​ലി​ച്ച​തി​ന് ഉ​പ​കാ​ര​സ്മ​ര​ണ; നി​തീ​ഷ് കു​മാ​ർ എ​ൻ​ഡി​എ ക​ൺ​വീ​ന​റാ​യേ​ക്കും
Saturday, August 12, 2017 6:55 PM IST
പാ​റ്റ്ന: മ​ഹാ​സ​ഖ്യം പി​ള​ർ​ത്തി ബി​ജെ​പി പാ​ള‍​യ​ത്തി​ൽ ജെ​ഡി​യു​വി​നെ എ​ത്തി​ച്ച​തി​നു​ള്ള പ്ര​തി​ഫ​ലം ഉ​ട​ന​ടി നി​തീ​ഷി​നെ തേ​ടി​യെ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ര​ണ്ട് കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​ങ്ങ​ളും എ​ന്‍​ഡി​എ ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​വും ല​ഭി​ച്ചേ​ക്കു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​യു ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ നി​തീ​ഷ് കു​മാ​ർ എ​ൻ​ഡി​എ ക​ൺ​വീ​ന​റാ​യേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​മാ​സം 19 ന് ​ജെ​ഡി​യു ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ൽ മു​ന്ന​ണി പ്ര​വേ​ശം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​തീ​ഷി​ന് എ​ൻ​ഡി​എ​യി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ പാ​ർ​ട്ടി ഐ​ക്യ​ക​ണ്ഠേ​ന പി​ന്തു​ണ​യ്ക്കു​മെ​ന്ന് ജെ​ഡി​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി ത്യാ​ഗി പ​റ​ഞ്ഞു. നി​തീ​ഷ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യും പാ​ർ​ട്ടി ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കു​ക​യും ചെ​യ്യും. ഒ​രേ സ​ഖ്യം തന്നെ കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തും ഭ​ര​ണ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്ന ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​നാ​ണ് ബി​ഹാ​ർ സാ​ക്ഷ്യം വ​ഹി​ക്കാ​ൻ​പോ​കു​ന്ന​തെ​ന്നും ത്യാ​ഗി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.