ഇ​ന്ദി​രാ​ഗാ​ന്ധി​യെ ഭ​യ​ന്നി​ല്ല, പി​ന്ന​ല്ലെ നി​തീ​ഷ്...; തു​റ​ന്ന​ടി​ച്ച് ശ​ര​ദ് യാ​ദ​വ്
Saturday, August 12, 2017 5:43 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി ന​ട​പ​ടി​ക്കു​പി​ന്നാ​ലെ നി​തീ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജെ​ഡി​യു മു​തി​ർ​ന്ന നേ​താ​വ് ശ​ര​ദ് യാ​ദ​വ് രം​ഗ​ത്ത്. ജെ​ഡി​യു നി​തീ​ഷ് ക​മാ​റി​ന്‍റേ​തു മാ​ത്ര​മ​ല്ല ത​ന്‍റേ​തു കൂ​ടി​യാ​ണെ​ന്ന് ശ​ര​ദ് യാ​ദ​വ് പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തെ സം​സ്ഥാ​ന പ​ര്യ​ട​ന​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സം മ​ധേ​പു​ര​യി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​സ​ഖ്യം ഇ​ല്ലാ​താ​ക്കി​യ നി​തീ​ഷ് കു​മാ​റി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ നീ​ര​സ​വും വേ​ദ​ന​യും ഉ​ണ്ടെ​ന്നും ശ​ര​ദ് യാ​ദ​വ് പ​റ​ഞ്ഞു. ബി​ഹാ​റി​ൽ ര​ണ്ട് ജെ​ഡി​യു നി​ല​വി​ലു​ണ്ട്. ഒ​ന്ന് മ​ന്ത്രി​മാ​രു​ടെ ഔ​ദ്യോ​ഗി​ക പാ​ർ​ട്ടി​യും മ​റ്റൊ​ന്ന് ജ​ന​ങ്ങ​ളു​ടെ പാ​ർ​ട്ടി​യും. എ​ല്ലാ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രും നേ​താ​ക്ക​ളും സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രു​മാ​യും നി​തീ​ഷു​മാ​യും അ​ടു​ത്ത ബ​ന്ധ​ത്തി​ലാ​ണ്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും ത​നി​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ഗാ​ന്ധി​യെ ഭ​യ​പ്പെ​ട്ടി​ല്ല, പി​ന്നാ​യാ​ണോ മ​റ്റു​ള്ള​വ​രെ​ന്ന് ഒ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ശ​ര​ദ് യാ​ദ​വ് പ​റ​ഞ്ഞു. 70 ക​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഇ​ന്ദി​രാ​ഗാ​ന്ധി​യെ എ​തി​ർ​ത്ത ച​രി​ത്രം സൂ​ചി​പ്പി​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​ത് പ​റ​ഞ്ഞ​ത്. സ​ത്യം തു​റ​ന്നു​പ​റ​യു​ന്ന​തി​നും സ്വ​ന്തം നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നും താ​ൻ ആ​രെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ ജെ​ഡി​യു രാ​ജ്യ​സ​ഭാ ക​ക്ഷി​നേ​താ​വ് സ്ഥാ​ന​ത്തു​നി​ന്ന് ശ​ര​ത് യാ​ദ​വി​നെ നീ​ക്കി​യി​രു​ന്നു. ജെ​ഡി​യു ദേ​ശീ​യ അ​ധ്യ​ക്ഷ​നും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​റി​ന്‍റെ വി​ശ്വ​സ്ത​നാ​യ രാ​മ​ച​ന്ദ്ര പ്ര​സാ​ദ് സിം​ഗാ​ണ് പു​തി​യ രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​വ്. പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ശ​ര​ദ് യാ​ദ​വി​നെ നീ​ക്കി​യ​തെ​ന്നു ബി​ഹാ​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ബ​ശി​സ്ഥ ന​രേ​ൻ സിം​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.