കന്നിപ്പോരിൽ കപ്പടിച്ച് ഗ​ബ്രി​യേ​ല്‍; ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ൻ പുന്നമടയിലെ ജ​ല​രാ​ജാ​വ്
Saturday, August 12, 2017 5:22 PM IST
ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ലെ കാ​യ​ലോ​ള ട്രാ​ക്കി​ലെ ആ​വേ​ശ​പ്പോ​രി​ൽ ഗ​ബ്രി​യേ​ല്‍ ചു​ണ്ട​ൻ നെ​ഹ്റു ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ടു. വാ​ശി​യേ​റി​യ ക​ലാ​ശ ഹീ​റ്റ്സി​ൽ പാ​യി​പ്പാ​ട് ചു​ണ്ട​നേ​യും മ​ഹാ​ദേ​വി​കാ​ട് ചു​ണ്ട​നേ​യും കാ​രി​ച്ചാ​ലി​നേ​യും നി​മി​ഷാ​ർ​ധ​ങ്ങ​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് ഗ​ബ്രി​യേ​ല്‍ ക​പ്പ​ടി​ച്ച​ത്.

നീ​റ്റി​ലി​റ​ക്കി​യ വ​ർ​ഷം ത​ന്നെ കി​രീ​ടം നേ​ടി ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക‍​യാ​ണ് ഗ​ബ്രി​യേ​ൽ. ജ​ല​പോ​രി​ൽ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന വ​മ്പ​ൻ​മാ​രെ കൊ​മ്പു​കു​ത്തി​ച്ചാ​ണ് ഗ​ബ്രി​യേ​ൽ ഏ​വ​രേ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി ക​ന്നി​ക്കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

തു​രു​ത്തി​പ്പു​റം ബോ​ട്ട് ക്ല​ബ് എ​റ​ണാ​കു​ള​മാ​ണ് ഗ​ബ്രി​യേ​ൽ തു​ഴ​ഞ്ഞ​ത്. 4.2 മി​നി​റ്റി​ലാ​ണ് ഗ​ബ്രി​യേ​ൽ ഫി​നീ​ഷ് ചെ​യ്ത​ത്. മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ൽ​തെ​ക്ക​തി​ലാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. പാ​യി​പ്പാ​ട് ചു​ണ്ട​ൻ മൂ​ന്നാ​മ​തും കാ​രി​ച്ചാ​ൽ നാ​ലാ​മ​തും ഫി​നീ​ഷ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.