റി​ലേ​യി​ൽ ജ​മൈ​ക്ക ഫൈ​ന​ലി​ൽ; ബോ​ൾ​ട്ടി​ന്‍റെ സ്വ​ർ​ണ​ത്തി​നാ​യി മി​ഴി​ചി​മ്മാ​തെ ലോ​കം
Saturday, August 12, 2017 4:45 PM IST
ല​ണ്ട​ൻ: സ്വ​ർ​ണ​വു​മാ​യി ട്രാ​ക്കി​നോ​ട് വി​ട​പ​റ​യാ​ൻ സ്പ്രി​ന്‍റ് ഇ​തി​ഹാ​സം ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന് സാ​ധി​ക്കു​മോ? കാ​യി​ക പ്രേ​മി​ക​ൾ ആ​കാ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​ക്കാ​യി ഇ​നി മ​ണി​ക്കൂ​റു​ക​ളു​ടെ ദൂ​രം മാ​ത്രം. ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ ലോ​ക അ​ത്‍​ല​റ്റി​ക് മീ​റ്റി​ലെ 4x100 മീ​റ്റ​ർ റി​ലേ​യി​ൽ ബോ​ൾ​ട്ട് സ്വ​ന്തം ടീ​മാ​യ ജ​മൈ​ക്ക​യെ ഫൈ​ന​ലി​ൽ എ​ത്തി​ച്ചു. ര​ണ്ടാം ഹീ​റ്റ്‍​സി​ലോ​ടി​യ ജ​മൈ​ക്ക​ൻ ടീം ​ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ഞാ​യ​റാ​ഴ്ച പ​ല​ർ​ച്ചെ ഇ​ന്ത്യ​ൻ സ​മ​യം 2:20 നാ​ണ് ഫൈ​ന​ൽ.

ഹീ​റ്റ്‍​സി​ൽ അ​വ​സാ​ന ലാ​പ്പി​ലാ​ണ് ബോ​ൾ​ട്ട് ഓ​ടി​യ​ത്. ബോ​ൾ‌​ട്ടി​ന് ബാ​റ്റ​ൺ ല​ഭി​ക്കു​മ്പോ​ൾ ജ​മൈ​ക്ക കൂ​ടെ​യോ​ടി​യ ഫ്രാ​ൻ​സി​നും ചൈ​ന​യ്ക്കും പി​ന്നി​ൽ മൂ​ന്നാ​മ​ത്. എ​ന്നാ​ൽ ബാ​റ്റ​ൺ ല​ഭി​ച്ച​തോ​ടെ കാ​ലി​ൽ തീ​പി​ടി​ച്ച​തു​പോ​ലെ ബോ​ൾ​ട്ട് ശ​ര​വേ​ഗം പ്രാ​പി​ച്ചു. ഫി​നീ​ഷിം​ഗ് ലൈ​നി​ലെ​ത്തു​മ്പോ​ൾ എ​തി​രാ​ളി​ക​ളെ പി​ന്നി​ലാ​ക്കി ബോ​ൾ​ട്ടും ജ​മൈ​ക്ക​യും ഒ​ന്നാ​മ​ത്. ര​ണ്ടു ഹീ​റ്റ്‍​സി​ലു​മാ​യി മൂ​ന്നാ​മ​ത്തെ മി​ക​ച്ച സ​മ​യം കു​റി​ച്ചാ​ണ് ജ​മൈ​ക്ക​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 12–ാം സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് ബോ​ൾ​ട്ട് ഫൈ​ന​ലി​ലി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.