പ​ല്ലേ​ക്ക​ലെ ടെ​സ്റ്റ്: ധ​വാ​ന് സെ​ഞ്ചു​റി, ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ
Saturday, August 12, 2017 3:54 PM IST
കാ​ന്‍​ഡി: ശ്രീ​ല​ങ്ക​യു​മാ​യു​ള്ള മൂ​ന്നാം ടെ​സ്റ്റി​ൽ ഓ​പ്പ​ണ​ർ​മാ​രു​ടെ മി​ക​വി​ൽ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ൽ. ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന്‍റെ (119) സെ​ഞ്ചു​റി​യു​ടേ​യും കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടേ​യും ബ​ല​ത്തി​ൽ‌ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 329 റ​ൺ​സ് നേ​ടി. 13 റ​ൺ​സു​മാ​യി വൃ​ദ്ധി​മാ​ൻ സാ​ഹ​യും ഒ​രു റ​ൺ​സു​മാ​യി ഹ​ർ‌​ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് ക്രീ​സി​ൽ.



ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലെ​ന്ന​തു​പോ​ലെ തു​ട​ക്ക​ത്തി​ലെ ത​ന്നെ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യം നേ​ടി​യ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ അ​നാ​യാ​സ​മാ​യാ​ണ് റ​ൺ കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ആ​ദ്യ വി​ക്ക​റ്റി​ൽ ധ​വാ​നും രാ​ഹു​ലും ചേ​ർ​ന്ന് 188 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സൃ​ഷ്ടി​ച്ചു. രാ​ഹു​ലാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ ധ​വാ​നും മ​ട​ങ്ങി. പു​ഷ്പ​കു​മാ​ര​യാ​യി​രു​ന്നു ഇ​രു​വ​രെ​യും മ​ട​ക്കി​യ​ത്.



ഇ​തോ​ടെ ശ്രീ​ല​ങ്ക മെ​ല്ലെ മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. പു​ജാ​ര​യെ​യും (8) ര​ഹാ​ന​യേ​യും (17) ല​ങ്ക പെ​ട്ടെ​ന്ന് മ​ട​ക്കി. ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്ന് പെ​ട്ടെ​ന്ന് മൂ​ക്കു​കു​ത്തി​യ ഇ​ന്ത്യ​യെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും (42) അ​ശ്വി​നു​മാ​ണ് (31) ര​ക്ഷ​പെ​ടു​ത്തി​യ​ത്. പു​ഷ്പ​കു​മാ​ര മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ​ന്ദാ​ക​ൻ ര​ണ്ടും ഫെ​ർ​ണാ​ണ്ടോ ഒ​രു വി​ക്ക​റ്റും നേ​ടി.



ആ​ദ്യ​ര​ണ്ടു ടെ​സ്റ്റു​ക​ളും വി​ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഗോ​ളി​ല്‍ ന​ട​ന്ന ടെ​സ്റ്റി​ല്‍ 304 റ​ണ്‍​സി​നും കൊ​ളം​ബോ​യി​ല്‍ ഇ​ന്നിം​ഗ്‌​സി​നും 53 റ​ണ്‍​സി നു​മാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. മൂ​ന്നാ​മ​ത്തെ ടെ​സ്റ്റ് കൂ​ടി വി​ജ​യി​ച്ചാ​ല്‍ അ​ത് ച​രി​ത്ര​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.