ബ്ലൂ വെയിൽ ഗെയിം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചു
Saturday, August 12, 2017 3:10 PM IST
തിരുവനന്തപുരം: ബ്ലൂവെയിൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു. ഗെയിം നിരോധിച്ച് ഇന്‍റർനെറ്റിൽ ലഭ്യമല്ലാതാക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ 2000 പേർ ബ്ലൂവെയിൽ കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ബ്ലൂ വെയിൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് ഹൈടെക് സെല്ലുമായി ബന്ധപ്പെടണമെന്നും ഡിജിപി ആവശ്യപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.